പാഡ്മാന് ശേഷം അക്ഷയ്കുമാര്‍ നായകനാവുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്.ഒരു ഹിസ്റ്റോറിക്കല്‍ സ്പോര്‍ട്സ് ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.റീമ കാഗ്ട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍.1948ല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയ ചരിത്രമാണ് ഗോള്‍ഡെന്നും ഹോക്കി ഇതിഹാസമായ ബല്‍ബീര്‍ സിംഗിന്റെ ജീവിതമാണ് ചിത്രമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.എന്നാല്‍ അടുത്തിടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ റിതേഷ് സിദ്ധ്വാണി ഇക്കാര്യത്തില്‍ വ്യക്തത നല്‍കി.പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും ജീവചരിത്രത്തെ ആസ്പദമാക്കിയല്ല ചിത്രം ഒരുക്കുന്നതെന്നും റിതേഷ് സിദ്ധ്വാണി പറഞ്ഞിരുന്നു.ചിത്രത്തില്‍ തപന്‍ ദാസ് എന്ന കഥാപാത്രമായിട്ടാണ് അക്ഷയ് കുമാര്‍ എത്തുന്നത്.കുനാല്‍ കപൂര്‍,മൗനി റോയി,വിനീത് കുമാര്‍ സിംഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മൗനി റോയി അക്ഷയ് കുമാറിന്റെ ഭാര്യയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്.എക്‌സല്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ റിതേഷ്, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ആഗസ്റ്റ് 15നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
** Note :
കുറിപ്പ്: ഗോള്‍ഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.