ഭാവനയെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. നിഖില്‍ ആനന്ദ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയത്. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, രണ്‍ജി പണിക്കര്‍, ജി.സുരേഷ് കുമാര്‍, നന്ദു എന്നിവരാണ് ഹൊറല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ മറ്റു താരങ്ങള്‍.
ബി.കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംംഗീതം നല്‍കുന്നത്. ജാക്‌സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഹണ്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.