അപ്പോത്തിക്കിരി, മേല്‍വിലാസം എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇളയരാജ.ഗിന്നസ് പക്രുവാണ് ചിത്രത്തിലെ നായകന്‍.ചിത്രത്തില്‍ നടന്‍ ജയസൂര്യ നായകനാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.കഥാകൃത്ത് കൂടിയായ സുദീപ് ടി ജോര്‍ജാണ് സാമൂഹിക പ്രതിബന്ധതയുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ചിത്രത്തില്‍ നിര്‍ണായക വേഷത്തിത്തുന്നുണ്ട്.ഹരിശ്രീ അശോകന്‍,അജു വര്‍ഗീസ്,ജയരാജ് വാര്യര്‍,അനില്‍ നെടുമങ്ങാട്,അരുണ്‍,രോഹിത് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
സന്തോഷ് വര്‍മ്മ,ഹരിനാരായണന്‍,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,ജ്യോതിഷ് ടി കാസി എന്നിവരുടേതാണ് വരികള്‍.പാപ്പിനുവിന്റതാണ് ക്യാമറ.സജിത് കൃഷ്ണ,ടി.കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.2018 ഏപ്രില്‍ മാസം ചിത്രീകരണം ആരംഭിച്ച സിനിമ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് വിതരണം ചെയ്യുന്നത്.
മാധവ് രാംദാസ് ഒരുക്കിയ മുന്‍ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപെട്ടിരുന്നു.സുരേഷ് ഗോപി, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ അപ്പോത്തിക്കിരി സാമൂഹിക പ്രസക്തിയുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രമായിരുന്നു.ഒരു മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമായാണ് അപ്പോത്തിക്കിരി പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ താരങ്ങളെല്ലാം തന്നെ ശ്രദ്ധേയ പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. ചിത്രത്തിനു വേണ്ടി നടന്‍ ജയസൂര്യ ശരീരഭാരം കുറച്ചതും മറ്റു വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
** Note :
കുറിപ്പ്: ഇളയരാജ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.