X
കാടു പൂക്കുന്ന നേരം
Drama | Sep 2016 |
Malayalam

കാടു പൂക്കുന്ന നേരം കഥ

ഡോ.ബിജു സംവിധാനം ചെയ്ത ചിത്രമാണ് കാടു പൂക്കുന്ന നേരം. ഇന്ദ്രജിത്ത്, റീമ കല്ലിങ്കല്‍, പ്രകാശ് ബാരെ, ഇര്‍ഷാദ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഇരുപത്തിയൊന്നാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപെട്ടിരുന്നു. സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എം. ജെ ജയകൃഷ്ണനാണ്  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 

മാവോയിസ്റ്റ് ആരോപണത്തെ തുടര്‍ന്ന് കാട് കയറുന്ന ഒരുപറ്റം ആളുകളുടെ കഥയാണ്  ചിത്രം പറയുന്നത്. രണ്ടുപേര്‍ കാട്ടില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മാവോവാദി നേതാവായ സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട് കാട്ടിലേക്ക് തിരിക്കുന്ന ഒരു പോലീസുകാരനിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. എന്നാല്‍ യാത്രക്കിടയില്‍ പോലീസുകാരന്‍ കാട്ടില്‍ ഒറ്റപ്പെടുന്നു. പിന്നീട് പോലീസുകാരന് വഴികാട്ടിയായി നായിക എത്തുന്നു. ആരെയാണോ പോലീസുകാരന്‍ അറസ്റ്റ് ചെയ്യാന്‍  വന്നത് ആ വ്യക്തി തന്നെ ഒടുവില്‍ ആയാളുടെ  രക്ഷകയാകുന്നു. 

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരും ഭരണകൂടവും തമ്മിലുള്ള പോരാട്ടമാണ് കാട് പൂക്കുന്ന നേരം എന്ന ചിത്രം. നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയും അതിന്റെ മറുവശം കാണിച്ചു തരികയുമാണ് ചിത്രം ചെയ്യുന്നത്. കോന്നി, കല്ലാറിന്റെ തീരത്തുള്ളഅടവി, അച്ചന്‍കോവില്‍ വനമേഖല, എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.മാവോയിസ്റ്റ് വേട്ടയുടെയും യുഎപിഎയുടെയും കാലത്ത്  പ്രേക്ഷകര്‍ തീര്‍ച്ചയായും കാണേണ്ട സിനിമ തന്നെയാണ് കാടു പൂക്കുന്ന നേരം.സന്താഷ് ചന്ദ്രന്‍, ആര്‍ട്ട്  ജ്യോതിഷ് ശങ്കര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്.


** Note : കുറിപ്പ്: കാടു പൂക്കുന്ന നേരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+