പ്രകാശ് ബാരെ,ടിനി ടോം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാത്തി പ്രൊഫ സതീഷ് പോള്‍ സംവിധാനം ചെയ്ത ചിത്രമാണ് കാറ്റുവിതച്ചവര്‍. ബാബു അന്നൂര്‍,ജയപ്രകാശ് കുളൂര്‍,രാജീവന്‍ വെള്ളൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.ഇ വരെക്കൂടാതെ 120 ഓളം നാടക അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അടിയന്തരാവസ്ഥ കാലത്തെ രാജന്‍ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അടിയന്തരാവസ്ഥകാലത്ത് രാജന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്തുവാന്‍ വേണ്ടി 1977ല്‍ ഡി ഐ രാജഗോപാല്‍ നടത്തിയ അന്വേക്ഷണമാണ് ചിത്രത്തിന്റെ കഥ.
കുന്നിക്കല്‍ നാരായണന്‍ മുതല്‍ ജയറാം പടിക്കല്‍ വരെയുള്ള നൂറ്റിയിരുപതോളം കഥാപാത്രങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. രാജഗോപാലായി പ്രകാശ് ബാരെയും ജയറാം പടിക്കലായി ടിനിടോമും ഈച്ചരവാര്യരായി ജയപ്രകാശ് കൂളുരും അഭിനയിക്കുന്നു. കോഴിക്കോട് അരയിടത്തുപാലത്തുള്ള ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ചിത്രത്തിന്റെ പകുതിയോളം ചിത്രീകരണങ്ങള്‍ നടത്തിയത്.
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിലിം മേക്കിങ്ങിന്റെ ആദ്യബാച്ചാണ് ഈ സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍. ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റിറ്റിയൂട്ടിന്റെ ബാനറില്‍ സുരേഷ് അച്ചൂസ്, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്,ഷിബു ഏദന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കാറ്റുവിതച്ചവര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.