ഇന്ദ്രന്‍സ്, സജല്‍ സുദര്‍ശന്‍, അഞ്ജു കൃഷ്ണ അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജല്‍ സുദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കായ്‌പോള. വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്.
സംവിധായകനും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് സര്‍വൈവല്‍ സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കലാഭവന്‍ ഷാജോണ്‍, ശ്രീജീത്ത് രവി, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, ബബിത ബഷീര്‍, സിനോജ് വര്‍ഗീസ്, കോഴിക്കോട് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മുരുകന്‍ കാട്ടാക്കട, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, ഷോബിന്‍ കണ്ണംകാട്ട് എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫ് സംഗീതം നല്‍കിയിരിക്കുന്നു.
ഷിജു എം ഭാസ്‌കര്‍ ഛായാഗ്രഹണവും അനില്‍ ബോസ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. 2023 ഏപ്രില്‍ 7നായിരുന്നു ചിത്രത്തിന്റെ റിലീസ്.
** Note :
കുറിപ്പ്: കായ്‌പോള എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.