ജെ.പള്ളാശ്ശേരിയുടെ തിരക്കഥയില്‍ വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് കല്യാണ സൗഗന്ധികം.ദിലീപ്, ദിവ്യ ഉണ്ണി, ജഗദീഷ്, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.കൈതപ്രം ദാമോദരന്‍ മ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ജി.മുരളി എഡിറ്റിങ്ങും വിപിന്‍ മോഹന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.ചിപ്പി, ക്യാപ്റ്റര്‍ രാജു, കലാഭവന്‍ മണി, കലാഭവന്‍ സൈനുദ്ദീന്‍, കെ.പി.എ.സി ലളിത, ഇന്ദ്രന്‍സ്, ശിവജി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ജെ.എം.കെ ഫിലിംസിന്റെ ബാനറില്‍ കാസിം വെങ്ങോലയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കല്യാണ സൗഗന്ധികം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.