വിജയ് ബാബു, പാര്‍വതി നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കം തകം പാതകം. മെഗാ മീഡിയ സ്റ്റുഡിയോയിന്റെ ബാനറില്‍ ജോണ്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാംഗ്ലൂരില്‍ ബിസിനസ് നടത്തുന്ന നന്ദന്‍ മേനോന്‍ റോഡു മാര്‍ഗം കേരളത്തിലേക്കു തിരിക്കുന്നു. യാത്രയില്‍ നന്ദനും ഭാര്യ രാധിയകും അവിചാരിതമായി നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
നന്ദനായി വിജയ് ബാബുവും രാധികയായി പാര്‍വതി നായരും വേഷമിടുന്നു. ബേബി ലയ, കൃഷ്ണ, നെല്‍സണ്‍, നിയാസ്, കോട്ടയം പ്രദീപ്, നിയാസ് ബക്കര്‍,അഞ്ജലി അനീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അനില്‍ കുഞ്ഞപ്പന്റെതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് റോണി റാഫേല്‍ ഈണം പകരുന്നു.
** Note :
കുറിപ്പ്: കം തകം പാതകം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.