വിനോദ് മങ്കര സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് കംബോജി. വിനീത് നായകനായി എത്തുന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയാണ് നായിക. മോഹിനിയാട്ടത്തിന്റെയും, കഥകളിയുടെയും പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. വിനീത് ശ്രീനിവാസന്‍ കഥകളി കലാകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. മോഹിനിയാട്ടം കലാകാരിയായി ലക്ഷ്മി ഗോപാലസ്വാമിയും എത്തുന്നു. സംഗീതത്തിനും നൃത്തതിനുംം തുല്ല്യപ്രാധാന്യമുള്ള ചിത്രത്തില്‍ സോന നായര്‍, രചന നാരായന്‍കുട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവ് ഒ.എന്‍.വി കുറുപ്പ് അവസാനമായി ഗാനമെഴുതിയ ചിത്രംകൂടിയാണ് കംബോജി.
** Note :
കുറിപ്പ്: കംബോജി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.