റിംഗ്‌ടോണ്‍, ഡോക്ടര്‍ ഇന്നസെന്റാണ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജ്മല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാന്താരി. ടെലിവിഷനിലൂടെ വെള്ളിത്തിരയിലെത്തിയ രചന നാരയണന്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കൊച്ചിയില്‍ തന്റേടത്തോടെ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണ് റാണിയെന്ന കാന്താരി. സാധാരണ പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ ജീവിതമാണ് റാണി നയിക്കുന്നത്. റാണിയുടെ ജീവിത്തില്‍ അപ്രതീക്ഷിതമായി വന്നു ഭവിക്കുന്ന ചില ആകസ്മിക സംഭവങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. ശ്രീജിത്ത് രവി, തലൈവാസല്‍ വിജയ്, ശശി കലിംഗ, സാജു കൊടിയന്‍, സീനത്ത്, ദേവി മേനോന്‍, രമാദേവി, സുഭിക്ഷ തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്യുന്നു.
** Note :
കുറിപ്പ്: കാന്താരി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.