ഉണ്ണിമുകുന്ദനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് കാറ്റും മഴയും. മീര നന്ദന്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇര്‍ഷാദ്, മാമുക്കോയ, ശ്രീജിത്ത് കൈവേലി, കൊച്ചുപ്രേമന്‍, രോഹിത് മേനോന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഛായാഗ്രഹണം എം ജെ രാധാകൃഷ്ണന്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സല്‍ റോസ പിക്‌ചേഴ്‌സ് പ്രൊഡക്ഷന്‍സ്, ലൈന്‍ ഓഫ് കളേഴ്‌സ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സുദീപ് കാരാട്ട്, എം സി അരുണ്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2018 ജനുവരി 6ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
** Note :
കുറിപ്പ്: കാറ്റും മഴയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.