ദിലീപിനെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ദേശീയപുരസ്‌ക്കാര ജേതാവ് സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ദിലീപിനെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.
ഗണപതി,സിദ്ധിഖ്,സലിം കുമാര്‍,ഹരിശ്രീ അശോകന്‍,കലാഭവൻ ഷാജോൺ,ഹരീഷ് കണാരന്‍,ശ്രീജിത്ത് രവി,ജാഫര്‍ ഇടുക്കി,കോട്ടയം നസീര്‍,സാദിഖ്,പ്രജോദ് കലാഭവന്‍,ഏലൂര്‍ ജോര്‍ജ്,ബിനു അടിമാലി,അരുണ്‍ പുനലൂര്‍,കൊല്ലം സുധി,നന്ദു പൊതുവാള്‍,ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
നാദ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍,ജ്യോതിഷ്,നാദിര്‍ഷാ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷാ തന്നെ സംഗീതം പകരുന്നു.
** Note :
കുറിപ്പ്: കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.