സിദ്ദാർഥ് ശിവ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. മലയാളത്തിലെ ആദ്യ ചലച്ചിത്ര നിർമ്മാണക്കമ്പനിയായ ഉദയാ പിക്ചേഴ്സ് ഏറെക്കാലത്തിനുശേഷം ഈ ചിത്രത്തിലൂടെ ചലച്ചിത്രനിർമ്മാണരംഗത്തേക്ക് തിരിച്ചെത്തി. ഉദയാ പിക്ചെഴ്സിനുവേണ്ടി ഉടമസ്ഥനും നടനുമായ കുഞ്ചാക്കോ ബോബൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കുഞ്ചാക്കൊ ബോബനും ചലച്ചിത്രനടൻ സുധീഷിന്റെ മകനുമായ രുദ്രാക്ഷുമാണ് ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നെടുമുടി വേണു, കെ.പി.എ.സി. ലളിത, മുകേഷ് , അനുശ്രീ എന്നിവരും ശ്രദ്ധേയവേഷങ്ങളിലെത്തുന്നു. 30 വർഷങ്ങൾക്കു ശേഷമാണ് ഈ ചിത്രത്തിലൂടെ നിർമ്മാണരംഗത്തേക്ക് തിരിച്ചെത്തുന്നത് . ലോകപ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ പേരിൽനിന്നുമാണ് ഈ ചിത്രത്തിന്റെ പേരിന്റെ ഉത്ഭവം. പൗലോ കൊയ്‌ലോയുടെ ദി ആൽക്കെമിസ്റ്റ് എന്ന വിഖ്യാത നോവലിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചലച്ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
** Note :
കുറിപ്പ്: കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.