നിത്യ മേനോന്‍, രഞ്ജി പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് കോളാമ്പി. രാജീവ് കുമാറിന്റെ 25ാംമത്തെ ചിത്രം കൂടിയാണിത്. തത്സമയം ഒരു പെണ്‍കുട്ടിക്ക് ശേഷം നിത്യ മേനോനും രാജീവ് കുമാറും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് കോളാമ്പി.
സുപ്രീംകോടതി കോളാമ്പി മൈക്കുകള്‍ നിരോധിച്ചതിനെതുടര്‍ന്ന് അവയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, രോഹിണി, സിജോയ് വർഗീസ്, പി ബാലചന്ദ്രന്‍, ബൈജു ആദിത്യ, സിദ്ധാര്‍ത്ഥ് മേനോന്‍, പൗളി വത്സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആംപ്ലിഫയര്‍ നാണു എന്നാണ് അരിസ്റ്റോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
രമേശ് നാരായണന്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ബോംബെ ജയശ്രീ, ശ്രേയ ഘോഷാല്‍ എന്നിവരാണ് ആലപിച്ചത്. ശബ്ദസംയോജനത്തിന് ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റൊരു പ്രതിഭ. നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് ചിത്രം നിര്‍മ്മിച്ചത്.
2023 ഏപ്രില്‍ 7നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
** Note :
കുറിപ്പ്: കോളാമ്പി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.