നയന്‍താര കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് കൊലമാവ് കോകില. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ കൊലമാവ് കോകില അണിയിച്ചൊരുക്കിയിരിക്കുന്നത്. ശരണ്യ പൊന്‍വര്‍ണന്‍,യോഗി ബാബു,ജാക്വിലിന്‍,നവീന്‍ കുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നയന്‍താര ആദ്യമായി ആക്ഷന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷനും ഹൊററിനും പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്.
** Note :
കുറിപ്പ്: കൊലമാവ് കോകില-തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.