ബിജുമേനാന്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അന്‍സര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലക്ഷ്യം. ജിത്തു ജോസഫാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെ.ടി ഫിലിംസ് അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ജോയ് തോമസ് ശക്തി കുളങ്കര, റ്റെജി മണലേല്‍ , ജിത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പീരുമേട്ടിലെ സബ്ജയിലില്‍ നിന്ന് രണ്ടു തടവുപുള്ളികളുമായി പോവുന്ന പോലീസ് വാഹനം കുട്ടിക്കാനത്തുവെച്ച് കൊക്കയിലേക്ക് മറിയുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മുസ്തഫ. ബിമല്‍ എന്നീ തടവുപുള്ളികളായി ഇന്ദ്രജിത്തും, ബിജുമേനോനും എത്തുന്നു. പരസ്പരം ബന്ധിക്കപെട്ടിരിക്കുന്ന കൈവിലങ്ങില്‍ നിന്നും കാട്ടില്‍ പിന്തുടരുന്ന പോലീസില്‍നിന്നും രക്ഷപെടുവാനും വേണ്ടി ഇരുവരും നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ നായിക. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് അനില്‍ ജോണ്‍സാണ്. സിനു സിദ്ധാര്‍ത്ഥനാണ് ചിത്രത്തന്റെ ഛായാഗ്രഹകന്‍.
** Note :
കുറിപ്പ്: ലക്ഷ്യം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.