വിക്ടര്‍ മാധവ്, അരുണിമ മുരളീധരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സെജി പാലൂരാന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാറ്റം.സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും,നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.ഒരു സ്‌ക്കൂളില്‍ ചിത്രം വരയ്ക്കാന്‍ എത്തുന്ന ചിത്രകാരന്‍ അവിടെ നടക്കുന്ന ചില അനിഷ്ടസംഭവങ്ങള്‍ മൂടിവെക്കാന്‍ സഹായിയാവേണ്ടി വരുന്നു.പിന്നീട് അയാളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
പ്രേംജിത്,അനി ഇടുക്കി,മീനു വിജയ്,ആതിര സത്യന്‍,ബേബി ഭാഗ്യലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.നിതിന്‍ കെ രാജ് ഛായാഗ്രഹണവും ബിബിന്‍ പോള്‍ സാമുവല്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.ശ്രീനാഥ് അഞ്ചല്‍,മനോജ് പരാശക്തി എന്നിവരുടെ വരികള്‍ക്ക് സജീവ് മംഗലത്ത് ആണ് സംഗീതം നല്‍കുന്നത്.എം ജി ശ്രീകുമാര്‍,ശ്വേത മേനോന്‍,റിമി ടോമി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ബോസ് മൂവിസിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മാറ്റം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.