അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ചാടിക്കുരു. 2008ലെ കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ചു. ഈ മേളയിൽ മഞ്ചാടിക്കുരു മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരവും, മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരവും നേടി.2009ൽ ന്യൂയോർക്കിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ എന്നിവയടക്കം അഞ്ച് പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി.
ചിത്രത്തിന്റെ തിരക്കഥ രചിച്ച അഞ്ജലി മേനോന് മികച്ച തിരക്കഥാകൃത്തിനുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പൃഥ്വിരാജ്, തിലകൻ, റഹ്മാൻ, ജഗതി ശ്രീകുമാർ, കവിയൂർ പൊന്നമ്മ, ഉർവ്വശി, ബിന്ദു പണിക്കർ, സിന്ധു മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കൾ. കാവാലം നാരായണപ്പണിക്കരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രമേശ് നാരായണനാണ്.ചിത്രസംയോജനം ബി. ലെനിൻ നിർവഹിച്ചിരിക്കുന്നു.
** Note :
കുറിപ്പ്: മഞ്ചാടിക്കുരു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.