റിയാസ് ഖാനെ നായകനാക്കി കെ എന്‍ ബൈജു സംവിധാനം ചെയ്ത ചിത്രമാണ് മായക്കൊട്ടാരം. നന്മമരം എന്നറിയപ്പെടുന്ന സുരേഷ് കോടാലിപ്പറമ്പന്‍ എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ കന്നഡ താരം ദിഷ പൂവയ്യയാണ് നായികയായി എത്തുന്നത്. ജയന്‍ ചേര്‍ത്തല, മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം പകരുന്നു. നവഗ്രഹ സിനി ആര്‍ട്‌സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ എ പി കേശവദേവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: മായക്കൊട്ടാരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.