2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മയൂഖം. സൈജു കുറുപ്പ്, മംത മോഹൻദാസ് എന്നീ പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിലവതരിപ്പിച്ച് ഹരിഹരൻ അണിയിച്ചൊരുക്കിയ ഈ ചലച്ചിത്രം തൊഴിൽ രഹിതനായ ഉണ്ണികേശവനും മാറാരോഗിയായ ഇന്ദിരയും തമ്മിലുള്ള തീവ്ര സ്നേഹത്തിന്റെ കഥ പറയുന്നു.
കെ.ആർ.ജി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ. ശാന്ത നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. റിലീസ് വിതരണം ചെയ്തിരിക്കുന്നു. ഹരിഹരൻ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിർവ്വഹിച്ചത്.ഗാനങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ഹരിഹരൻ എന്നിവർ രചിച്ചിരിക്കുന്നു.സംഗീതസംവിധാനം നിർവ്വഹിച്ചത് രവി ബോംബെ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: മയൂഖം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.