പി അനിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, പ്രകാശ് രാജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് 'മെമ്മറി കാർഡ്'.സൈന്യത്തില്‍ നിന്നും വിരമിച്ച രമേശ് നാരായണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.നവാഗതനായ സുനിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.
രമേഷ് നാരായണന് ഹൈദരാബാദില്‍ ഒരു സെക്യൂരിറ്റി സിസ്റ്റംസ് കമ്പനിയുണ്ട്. ഈ സ്ഥാപനത്തിനെതിരെ ചില ആരോപണങ്ങള്‍ ഉയരുന്നതും അതൊന്നും സത്യമല്ലെന്ന് തെളിയിക്കാനായി രമേശ് നാരായണന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഒരു ഹൈപ്രൊഫൈല്‍ അന്വേഷണ കഥയാണ് ചിത്രം.എം കെ നാസ്സർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
** Note :
കുറിപ്പ്: മെമ്മറി കാർഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.