twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    മലയാളത്തിലെ എക്കാലത്തെയും മികച്ച പത്ത്‌ പ്രണയചിത്രങ്ങള്‍

    Author Administrator | Updated: Tuesday, February 14, 2023, 12:19 PM [IST]

    നമുക്കു പാർക്കാൻ മുന്തിരിതോപ്പുകളിലെ സോളമനെയും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെയും, എന്ന് നിന്റെ മൊയ്തീനീലെ പൃഥ്വിരാജിനെയും, അനിയത്തിപ്രാവിലെ സുധിയെയും എന്നെങ്കിലും മലയാളികള്‍ക്ക് മറക്കാനാവുമോ ? ഒരിക്കലുമില്ല, കാലം മാറിയെങ്കിലും പ്രണയ ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.അത്തരത്തില്‍ നിങ്ങളെ പ്രണയിപ്പിക്കാന്‍ പ്രേരിപ്പിച്ച, മനസ്സില്‍ പ്രണയം നിറച്ച ഒരുപിടി പ്രണയചിത്രങ്ങളിതാ

    cover image
    Namukku Parkkan Munthiri Thoppukal

    നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍

    1

    മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍.പദ്മരാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍,ശാരി,തിലകന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    Aniyathipravu

    അനിയത്തിപ്രാവ്

    2

    മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അനിയത്തി പ്രാവ്.ഇരുവരുടെയും ആദ്യ ചിത്രം കൂടിയായിരുന്നു ഇത്‌.

    Ennu Ninte Moideen

    എന്ന് നിന്റെ മൊയ്തീൻ

    3

    കാഞ്ചനമാലയുടെയും മൊയ്തീന്റെയും അനശ്വരപ്രണയകഥ പറഞ്ഞ എന്നു നിന്റെ മൊയ്തീന്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ്.പൃഥിരാജ് സുകുമാരന്‍, പാര്‍വതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.

    Ee Puzhayum Kadannu

    ഈ പുഴയും കടന്ന്

    4

    ദിലീപും മഞ്ജുവാര്യരും മത്സരിച്ചഭിനയിച്ച സിനിമയായിരുന്നു ഈ പുഴയും കടന്ന്.ഗോപി എന്ന വാച്ച് റിപ്പയറുടെ പ്രണയവും പിന്നീട് അയാള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വിധിയുടെ ചതിക്കുഴികളുമാണ് ചിത്രം പറഞ്ഞത്.  

    Nakhakshathangal

    നഖക്ഷതങ്ങൾ

    5

    ഹരിഹരന്റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ, സലീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് നഖക്ഷതങ്ങൾ.മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നാണ് ചിത്രം.

    Chithram

    ചിത്രം

    6

    മലയാളത്തില്‍ ജനപ്രീതി നേടിയ എറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലെന്നാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം.1988 ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.ഒരു വര്‍ഷത്തോളം റഗുലര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒരേയൊരു ചിത്രമെന്ന റെക്കോര്‍ഡ് ചിത്രത്തിന് സ്വന്തമാണ്.

    Kismath

    കിസ്മത്ത്

    7

    പ്രമേയം കൊണ്ടും മികച്ച കാസ്റ്റിങ്ങിനാലും വേറിട്ടൊരു സിനിമയായിരുന്നു നവാഗതനായ ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത്.ഒരുമിച്ച് ജീവിക്കാനായി തീരുമാനിച്ച ഇര്‍ഫാന്‍, അനിത എന്നിവരുടെ ജീവിതം പറഞ്ഞ ചിത്രത്തില്‍ ഷെയ്ന്‍ നിഗം,ശ്രുതി മേനോന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    Eeda

    ഈട

    8

    പ്രശസ്ത എഡിറ്റര്‍ ബി അജിത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈട.കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രണയകഥ പറഞ്ഞ ചിത്രത്തില്‍ ഷെയ്ന്‍ നിഗം, നിമിഷ സജയന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    Vandanam

    വന്ദനം

    9

    മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ചിത്രം.ചിത്രത്തിൽ ഗിരിജ ഷെട്ടാർ ആയിരുന്നു നായിക.ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ അഞ്ചു ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ഈ സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ബാംഗ്ലൂരിൽ വച്ചാണ് ചിത്രീകരിക്കപ്പെട്ടത്.

    Thoovanathumbikal

    തൂവാനത്തുമ്പികൾ

    10

    ഞാന്‍ ഇപ്പോഴും ഓര്‍ക്കും....ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും.... പ്രണയമെന്ന് പറയുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുക തൂവാനത്തുമ്പികളിലെ ഈ ഡയലോഗുകളാണ്.ക്ലാരയെയും ജയകൃഷ്ണനെയും  അത്രപെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X