ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി ഷാനു സമദ് സംവിധാനം ചെയ്ത ചിത്രമാണ് മെഹബ്ബത്തില്‍ കുഞ്ഞബ്ദുള്ള. ബാലു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ലാല്‍ ജോസ്, നോബി, പ്രേം കുമാര്‍, ശ്രീജിത്ത് രവി, ഇടവേള ബാബു, കൊച്ചു പ്രേമന്‍,ബിനു അടിമാലി, ഉല്ലാസ് പന്തളം, അമര്‍ദേവ്, ദേവരാജ്, രാജേഷ് പരവൂര്‍,സുര്‍ജിത്ത് ഗോപിനാഥ്,ഖാദര്‍ തിരൂര്‍, സുബൈര്‍ വയനാട്, അശോകന്‍ വളയം, വിജി കെ വസന്ത്, സൈമണ്‍ പാവറട്ടി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ഛായാഗ്രഹണം അന്‍സൂറും സംഗീതം ഹിഷാം അബ്ദുള്‍ വഹാബും നിര്‍വ്വഹിക്കുന്നു. പി കെ ഗോപി, ഷാജഹാന്‍ ഒരുമനയൂര്‍, ബാപ്പു വെള്ളിപ്പറമ്പ് തുടങ്ങിയവരുടേതാണ് ഗാനരചന. ഷെബീറലി കലാ സംവിധാനവും വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാടും നിര്‍വ്വഹിച്ചിരിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.