അരുണ്‍ ജെന്‍സണ്‍, വാസുദേവ്, നിതീഷ്, ജെയ്മി അഫ്‌സല്‍ എന്നീ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് കണ്ണോല്‍ സംവിധാനം ചെയ്ത ചിത്രമാണ് മൊട്ടിട്ട മുല്ലകള്‍. സിനിമാ മോഹവുമായി നടക്കുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
ജോയ് മാത്യൂ, ബിജുക്കുട്ടന്‍, നാരായണന്‍ കുട്ടി, ദീപിക, കുളപ്പുള്ളി ലീല, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മോഹന്‍ നെല്ലിക്കാട് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ശ്രീശൈലം രാധാകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്.
കെ.ജെ യേശുദാസ്, എം.ജി ശ്രീകുമാര്‍, കെ.എസ് ചിത്ര,മധു ബാലകൃഷ്ണന്‍, ഷിജില്‍ പഴയങ്ങാടി,കലേഷ് കരുണാകരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഉമേഷ് കുമാര്‍ മാവൂര്‍ ഛായാഗ്രഹണവും രതീഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു്. ജി.കെ.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മൊട്ടിട്ട മുല്ലകള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.