യുവ സംവിധായകന്‍ സാബു വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് മൈഥിലി വീണ്ടും വരുന്നു. ആലുമൂട്ടില്‍ ഇന്റര്‍നാഷണല്‍ ഫിലിംസിനുവേണ്ടി രാജീവ് മാത്യൂ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴിലും പുറത്തിറക്കിയിട്ടുണ്ട്. ഒരു സിഎഫ്എല്‍ ബള്‍ബാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഏതു വിജയത്തിനു പിന്നിലും ഒരു കുറ്റകൃത്യം ഉണ്ടാവും എന്ന സന്ദേശമാണ് ചിത്രം അവതരിപ്പിക്കുന്നത്. 'തീയവന്‍', 'കനവു കാതലന്‍,' 'നീയേന്‍ കാതലി' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഉദയ് ആണ് ഈ ചിത്രത്തിലെ നായകന്‍. നിരവധി മലയാള തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശിവാനിയാണ് നായിക. ഫുട്‌ബോള്‍താരം ഐ.എം വിജയന്‍, കിരണ്‍ രാജ്, അപര്‍ണ, സന്താനം, രമാദോവി, സംഗീത ബാലന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ഒരു ഗ്രാമത്തില്‍ ജനിച്ച സാധാരണക്കാരിയായ പെണ്‍കുട്ടിയാണ് മൈഥിലി. പിതാവ് ചെറുപ്പത്തിലേ മരിച്ചു. അമ്മയ്ക്ക് അസുഖമാണ്. അങ്ങനെ കുടുംബം നോക്കാന്‍ മൈഥിലി നഗരത്തില്‍ ജോലിക്ക് പോകുന്നു. ചൈനീസ് ഇലക്ട്രിക് ബള്‍ബ് കബനി നടത്തുന്ന ഷാ എന്നയാളുടെ കടയില്‍ മൈഥിലി സെയില്‍സ് ഗേളായി ജോലിക്ക് കയറി. മൈഥിലിയുടെ ചെറുപ്പകാലത്തെ അടുത്ത കൂട്ടുകാരായിരുന്നു വിവേക്. കടുത്ത പ്രണയത്തിലായിരുന്നു അവര്‍. ഒരു ദിവസം വിവേകിനെ പെട്ടെന്ന് കാണാതായി. അതോടെ ഒറ്റപ്പെട്ടുപോയ മൈഥിലി എല്ലാം മറന്ന് രോഗിയായ അമ്മയ്ക്ക് വേണ്ടി ജീവിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രി മൈഥിലി ഷായുടെ കുറ്റന്‍ ബംഗ്ലാവില്‍ ഒറ്റപ്പെട്ടുപോകുന്നതാണ് ചിത്രത്തിന്റെ കഥ. ബംഗ്ലാവിന്റെ കാവല്‍ക്കാരനായാണ് ഐ. എം വിജയന്‍ ചിത്രത്തില്‍ വേഷമിടുന്നത്. തിരക്കഥ, സംഭാഷണം എന്നിവ സൂര്യ ജി നായരുടേതാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് നിശാന്ത് തപസ്യ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
** Note :
കുറിപ്പ്: മൈഥിലി വീണ്ടും വരുന്നു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.