മൃദുല വിജയ്, എലീന പടിക്കല്‍ തുടങ്ങി ടെലിവിഷന്‍ രംഗത്തെ നിരവധി താരങ്ങളുടെ വിവാഹം നടന്ന വര്‍ഷം കൂടിയായിരുന്നു 2021. കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം പാലിച്ചുകൊണ്ടായിരുന്നു ഇവരുടെയൊക്കെയും വിവാഹങ്ങള്‍ നടന്നത്. 2021ല്‍ വിവാഹിതരായ ടെലിഷന്‍ താരങ്ങളെക്കുറിച്ച് കൂടുതലറിയാം.
2021 ജൂലൈ 8നായിരുന്നു സിരീയല്‍ താരങ്ങളായ മുദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
കൂടുതല്‍ കാണാം
2021 നവംബര്‍ 1നായിരുന്നു സിനിമ- സീരിയല്‍ താരം റബേക്ക സന്തോഷും സിനിമാ സംവിധായകന്‍ ശ്രീജിത്ത് വിജയനും തമ്മിലുള്ള വിവാഹം. സിനിമ-സീരിയല്‍ രംഗത്തെ പല പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 5 വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
കൂടുതല്‍ കാണാം
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം എലീന പടിക്കലിന്റെ വിവാഹം 2021 ഓഗസ്ത് 30നായിരുന്നു. കോഴിക്കോട് സ്വദേശിയായ രോഹിത്ത് പ്രദീപാണ് ഏലീനയുടെ ഭര്‍ത്താവ്. ഏഴു വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
കൂടുതല്‍ കാണാം
മഞ്ഞുരുകും കാലം, കസ്തൂരിമാന്‍ എന്ന സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആലീസ് ക്രിസ്റ്റിയുടെ വിവാഹം 2021 നവംബര്‍ 18നായിരുന്നു. പത്തനംതിട്ടക്കാരനായ സജിന്‍ സജി സാമുവലാണ് താരത്തിന്റെ ഭര്‍ത്താവ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
കൂടുതല്‍ കാണാം
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം വിഷ്ണു വി നായരുടെ വിവാഹം 2021 ഓഗസ്ത് 18നായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായിട്ടായിരുന്നു വിവാഹം ചടങ്ങുകള്‍ നടത്തിയത്. കാവ്യ ജി നായരാണ് വിഷ്ണുവിന്റെ ഭാര്യ.
കൂടുതല്‍ കാണാം
എലീന പടിക്കല്‍ മുതല്‍ അപ്‌സര രത്‌നാകരന്‍ വരെ വരെ; 2021ല്‍ വിവാഹിതരായ ടെലിവിഷന്‍ താരങ്ങള്‍-വിഷ്ണു വി നായര്‍/top-listing/alina-padikkal-to-apsara-ratnakaran-malayalam-television-celebrities-who-got-married-in2021-4-1089.html#vishnu-v-nair
6
2021 നവംബര്‍ 29നായിരുന്നു പ്രശസ്ത ടെലിവിഷന്‍ താരം അപ്‌സര രത്‌നാകരും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും തമ്മിലുള്ള വിവാഹം. ചോറ്റാനിക്കരയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും മാത്രമായിരുന്നു പങ്കെടുത്തത്.
കൂടുതല്‍ കാണാം
2021 നവംബര്‍ 10നായിരുന്നു പ്രശസ്ത നടി ചന്ദ്ര ലക്ഷ്മണും നടന്‍ ടോഷ് ക്രിസ്റ്റിയും തമ്മിലുള്ള വിവാഹം. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
കൂടുതല്‍ കാണാം
2021 ജനുവരി 26നായിരുന്നു ചെമ്പരത്തി സീരിയല്‍ താരം പ്രബിന്റെ വിവാഹം. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സ്വാതിയാണ് ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.
കൂടുതല്‍ കാണാം
2021 ഫെബ്രുവരി 14നായിരുന്നു ചെമ്പരത്തി സീരിയല്‍ താരം സ്‌റ്റെബിന്‍ ജേക്കബിന്റെ വിവാഹം. വിനീഷയാണ് ഭാര്യ. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
കൂടുതല്‍ കാണാം
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.