തട്ടുംപുറത്ത് അച്യുതനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് നാല്‍പത്തിയൊന്ന്. ബിജു മേനോനും നിമിഷ സജയനുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇരുവരും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തില്‍ താടി നീട്ടി വേറിട്ടൊരു ഗെറ്റപ്പിലാണ് ബിജു മേനോന്‍ എത്തുന്നത്. സംസ്ഥാന പുരസ്‌കാര നേട്ടത്തിനു ശേഷം നിമിഷ സജയന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
പ്രഗീഷ് പിജിയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ബിജു മേനോനൊപ്പം ഇന്ദ്രന്‍സ്, സുരേഷ് കൃഷണ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം നിരവധി നാടക കലാകാരന്‍മാരും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി പ്രജിത്ത്,അനുമോദ് ബോസ്,ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ലാല്‍ജോസ് സംവിധാനം ചെയ്ത 25ാമത്തെ ചിത്രമാണിത്.
** Note :
കുറിപ്പ്: നാല്‍പത്തിയൊന്ന് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.