ജയറാം, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍. മുകേഷ്, രഞ്ജിനി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, ബാബു നമ്പൂതിരി, കവിയൂര്‍ പൊന്നമ്മ, സിദ്ദിക്ക്, നാരായണന്‍കുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാവാലം നാരായണപണിക്കരുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയത്. കെ എസ് ചിത്ര, ജി വേണുഗോപാല്‍, എം ജി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കലാമന്ദിറിന്റെ ബാനറില്‍ കല്ലിയൂര്‍ ശശി, അജിത് ചന്ദ്രന്‍, കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.