Malayalam » Movies » Narasimham » Story

നരസിംഹം

സാഹിത്യ രൂപം

Action

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

26 Jan 2000
കഥ/ സംഭവവിവരണം
2000-ആം ആണ്ടിൽ പുറത്തിറങ്ങിയ ഒരു മലയാ‍ള ചലച്ചിത്രമാണ് നരസിംഹം. പ്രശസ്ത നടൻ മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസാണ്  ചിത്രം സംവിധാനം ചെയ്തത്. ഇന്ദുചൂഢൻ എന്ന കഥാപാത്രമാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. മോഹൻലാലിന്റെ 'പോ മോനെ ദിനേശാ' എന്ന ഡയലോഗ് കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാണ്. മമ്മൂട്ടി ഒരു വക്കീലിന്റെ വേശത്തിൽ അതിഥി താരമായി ഈ ചിത്രത്തിൽ എത്തുന്നു. കൂടാതെ എം ജി രാധാകൃഷ്ണൻ സം‌ഗീതം നൽകിയ മൂന്നു ഗാനങ്ങളും ചിത്രത്തിലുണ്ട്. 2000-ൽ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം 200 ദിവസങ്ങളിൽ കൂടുതൽ തിയെറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. മൊത്തം കളക്ഷനായി 20 കോടി നേടുകയും നിർമ്മാതാവ് 10 കോടി ലാഭം ഉണ്ടാക്കുകയും ചെയ്തു. 15 വർഷങ്ങൾക്ക് ശേഷം ഡിസംബർ 5, 2014-ൽ ദുബായിൽ ചിത്രം വീണ്ടും റിലീസ് ചെയ്യുകയുണ്ടായി.

ഇന്ദുചൂഢൻ (മോഹൻലാൽ) ഐ എ എസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനാണ്. അദ്ദേഹത്തെ ഒരു കള്ള കേസ്സിൽ പെടുത്തു എതിരാളികൾ ജയിലിൽ അടക്കുന്നു. ഹൈ കോടതി ജഡ്ജി ആയിരുന്നിട്ടും മകനെ രക്ഷപെടുത്താൻ അച്ഛനായ ജസ്റ്റിസ് മേനോൻ (തിലകൻ) ശ്രമിക്കുന്നില്ല. ചിത്രം ആരംഭിക്കുമ്പോൾ 6 വർഷത്തെ ജയിൽ വാസം കഴിഞ്ഞ്‌ ഇന്ദുചൂഢൻ പുറത്തിറങ്ങുകയാണ്. അതേ ദിവസ്സം തന്നെ അയാൾ ജയിലിൽ പോകാൻ കാരണക്കാരനായ മാധവൻ നമ്പ്യാർ മരണപ്പെടുന്നു. നമ്പ്യാരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിബഞ്ചനം ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തിൻറെ മക്കളെ ഇന്ദുചൂഢൻ സുഹൃത്തുക്കളുമൊത്ത്  തടയുന്നു. പിന്നീട്  മകനോടൊത്ത്‌ താമസ്സിക്കാൻ അച്ഛൻ ജസ്റ്റിസ്‌ മേനോനും, അമ്മയും ബാംഗ്ലൂരിൽനിന്നും നാട്ടിലേക്ക് വരാൻ തീരുമാനിക്കുന്നു. ഇതേസമയം മൂപ്പിൽ നായർ (നരേന്ദ്ര പ്രസാദ്) എന്ന നാട്ടുപ്രമാണിയുടെ മകളുമായി ഇന്ദുചൂഢൻ ഇഷ്ട്ടത്തിലാകുന്നു. ചിത്രം പകുതിയോട് അടുക്കുമ്പോൾ ജസ്റ്റിസ്‌ മേനൊന്റെ മകളാണെന്ന് അവകാശപ്പെട്ടുകൊണ്ട്‌ ഇന്തുലേഖ എന്ന പെണ്‍കുട്ടി കടന്നു വരുന്നു. ഇതിന്റെ സത്യാവസ്ഥ സ്വന്തം അമ്മാവനിൽ നിന്ന് (ജഗതി ശ്രീകുമാർ) മനസ്സിലാക്കിയ ഇന്ദുചൂഢൻ, അവളെ സംരക്ഷിക്കാൻ തയ്യാറാകുന്നു. എന്നാൽ അഭിമാനിയായ ജസ്റ്റിസ്‌ മേനോൻ അവളെ സ്വീകരിക്കുന്നില്ല. അപമാനം ഭയന്ന്  അമിത മധ്യപാനത്തിൽ അഭയം പ്രാപിച്ച മേനോൻ ഒടുവിൽ നിവൃത്തിയില്ലാതെ ഇന്തുലേഖയെ മകളായി അംഗീകരിക്കുന്നു. അടുത്ത ദിവസ്സം തന്റെ വേലക്കാരനുമൊത്ത് അദ്ദേഹം ഇന്ദുലേഖയെ ചെന്ന് കാണുകയും മകളെ സാന്ത്വനിപ്പിക്കുകയും ചെയ്യുന്നു. പിറ്റേ ദിവസം ഇന്ദുലേഖ കൊല്ലപ്പെടുന്നു. ഈ കൊലപാതകം മേനോൻ ചെയ്യ്തതാണെന്ന് പോലിസ് സ്ഥാപിക്കുന്നു. എന്നാൽ അച്ഛനിൽ വിശ്വാസമുണ്ടായിരുന്ന ഇന്ദുചൂഢൻ അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ തന്റെ ഉറ്റ സുഹൃത്തായ നന്ദഗോപാൽ മാരാരെ (മമ്മൂട്ടി) സമീപിക്കുകയും മാരാർ തന്റെ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് മേനോനെ പുറത്തുകൊണ്ടുവരുകയും ചെയ്യുന്നു. 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam