മംമ്ത മോഹന്‍ദാസ്, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത ചിത്രമാണ് നീലി. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന അല്‍ത്താഫ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. ബാബുരാജ്, മറിമായം ശ്രീകുമാര്‍,സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.കള്ളിയങ്കാട്ട് എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
ചിത്രത്തില്‍ ഒരു സ്പീച്ച് തെറാപിസ്റ്റായിട്ടാണ് മംമ്ത എത്തുന്നത്. ആറു വയസ്സുള്ള മകളുള്ള ഒരു വിധവയാണ് മംമ്ത അവതരിപ്പിക്കുന്ന കഥാപാത്രം. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്. ലക്ഷ്മി എന്നാണ് മംമ്തയുടെ കഥാപാത്രത്തിന്റെ പേര്.പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററുടെ വേഷത്തിലാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ശരത്താണ് സംഗീതം നല്‍കിയിരിക്കുന്നത്.
** Note :
കുറിപ്പ്: നീലി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.