ദീപക് പറമ്പോല്‍,പുതുമുഖം അനശ്വര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓര്‍മയിലൊരു ശിശിരം.രണ്ട് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം പ്രധാനമായും ടീനേജ് ലവ് സ്‌റ്റോറിയാണ് അവതരിപ്പിക്കുന്നത്.കണ്ണൂരും കൊച്ചിയിലുമായിരുന്നു ചിത്രത്തിന്റെ ലൊക്കോഷനുകള്‍.
ക്വീന്‍ ഫെയിം എല്‍ദോ മാത്യു,സാം സിബിന്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.വിഷ്ണു രാജിന്റെ കഥക്ക് ശിവപ്രസാദ്, അപ്പു ശ്രീനിവാസ് എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കുന്നത്.സണ്‍ഡേ ഹോളിഡേ,ബിടെക് എന്നീ സൂപ്പര്‍ ഹിറ്റു ചിത്രങ്ങള്‍ക്കു ശേഷം മാക്ട്രോ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഓര്‍മയില്‍ ഒരു ശിശിരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.