കെ.എം.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത ചിത്രമാണ് ഒരു പക്കാ നാടന്‍ പ്രേമം. വിനുമോഹനും ഭാര്യ വിദ്യ വിനു മോഹനുമാണ് ചിത്രത്തില്‍ നായിക നായകന്മാരായി എത്തുന്നത്. വിനു മോഹനും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
മണിമല ഗ്രാമവാസിയായ കണ്ണന്‍ പല പെണ്‍കുട്ടികളോടും പ്രണയാഭ്യര്‍ത്ഥന നടത്തുന്നുവെങ്കിലും അതൊക്കെ പരാജയത്തില്‍ കലാശിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ആ ദൗത്യത്തില്‍ നിന്നും പിന്മാറാന്‍ അയാള്‍ തയ്യാറാകുന്നില്ല. തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെയാണ് 'ഒരു പക്കാ നാടന്‍ പ്രേമം' സഞ്ചരിക്കുന്നത്.
ഭഗത് മാനുവല്‍, മധുപാല്‍ (സംവിധായകന്‍), ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, വി.പി. രാമചന്ദ്രന്‍, അംബൂട്ടി, സോളമന്‍ ചങ്ങനാശ്ശേരി, ടോംജേക്കബ്ബ്, സുമേഷ്, സതീഷ്ബാബു, കൃഷ്ണന്‍ പയ്യനൂര്‍, സനത്, അന്‍സില്‍, അബ്ദുള്‍കരീം, ഡ്വായിന്‍, സോണി, കൊല്ലം ആനന്ദ്, , ഹരിത, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
** Note :
കുറിപ്പ്: ഒരു പക്കാ നാടന്‍ പ്രേമം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.