നവാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ചിത്രമാണ് പിടികിട്ടാപ്പുള്ളി. സണ്ണി വെയ്ന്‍, അഹാന കൃഷ്ണ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ക്രൈം കോമഡിയായി ഒരുക്കിയ ചിത്രത്തിന് സുമേഷ് വി റോബിനാണ് തിരക്കഥ ഒരുക്കിയത്. ശംഭു എന്ന ആര്‍ക്കിടെക്കിന്റെ വേഷത്തിലാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്. ബൈജു, ലാലു അലക്‌സ്, സൈജു കുറുപ്പ്, മെറീന മൈക്കിള്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
കൊല്ലം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ തങ്കശ്ശേരി, നീണ്ടകര ഹാര്‍ബര്‍,ട്രാവന്‍കൂര്‍മെഡിസിറ്റി, ആര്‍.പി മാള്‍ എന്നിവയായിരുന്നു. നിരവധി പരസ്യചിത്രങ്ങള്‍ക്ക് ക്യാമറ ചലപ്പിച്ച അന്‍ജോയ് മാത്യു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പി.എസ് ജയഹരി സംഗീത സംവിധാനവും ബിപിന്‍ എഡിറ്റിംങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
** Note :
കുറിപ്പ്: പിടികിട്ടാപ്പുള്ളി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.