നീരജ് മാധവിനെ നായകനാക്കി ഡൊമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. റീബാ ജോണാണ് ചിത്രത്തിലെ നായിക. ഡൊമിന്‍ ഡിസില്‍വ, ആന്റണി ജിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഐശ്വര്യാസ്‌നേഹ മൂവിസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നീരജ് മാധവ് ആദ്യമായി നായകനാവുന്ന ചിത്രംകൂടിയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം.
ഒരു ദ്വീപില്‍ ഒറ്റപെട്ടു കഴിയുന്ന കുടുംബങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്. ആ തുരുത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുധി കൊപ്പ, നാരായണന്‍കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ശ്രീനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സന്താഷ് വര്‍മ്മ, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം വി.കെ പവന്‍.
** Note :
കുറിപ്പ്: പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.