ബിലഹരി കെ രാജ് സംവിധാനം ചെയ്ത മലയാളചിത്രമാണ് പോരാട്ടം.നവജിത് നാരായണന്‍, ശാലിന്‍ സോയ, വിനീത് വാസുദേവ്, പ്രമോദ് വെളിയനാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന
അഭിനേതാക്കള്‍.ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ മലയാള സിനിമയാണിത്.15 ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ മുതല്‍മുടക്ക് വെറും ഇരുപത്തിയയ്യായിരം രൂപയാണ്.കൂടാതെ ശാലിന്‍ സോയ ആദ്യമായി നായികയാവുന്ന ചിത്രം കൂടിയാണിത്.
കേരളത്തിലെ സാമൂഹിക പ്രശ്‌നങ്ങങ്ങള്‍ അവതരിപ്പിച്ച ചിത്രം തിരക്കഥയില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പേര് പോലെ തന്നെ സിനിമയ്ക്ക് വേണ്ടി പോരാട്ടങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു എന്ന് സിനിമയുടെ സംവിധായകന്‍ പറഞ്ഞിരുന്നു.കൂടാതെ ഒറ്റ പൈസ പോലും പ്രതിഫലം വാങ്ങിക്കാതെയാണ് ഈ ചിത്രത്തിനുവേണ്ടി അണിയറപ്രവര്‍ത്തകര്‍ ജോലി ചെയ്തത്.എളവൂരിലെ സംവിധായകന്റെ വീടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കോഷന്‍.പ്ലാന്‍ ബി ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ ശ്രീരാജ് രവീന്ദനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: പോരാട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.