ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പൊറിഞ്ചുമറിയം ജോസ്.ജോജു ജോര്‍ജ്ജ് അവതരിപ്പിക്കുന്ന പൊറിഞ്ചു,നൈല ഉഷയുടെ മറിയം,ചെമ്പന്‍ വിനോദിന്റെ ജോസ് എന്നീ മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ ചലപ്പിക്കുന്നത്.ജേക്‌സ് ബിജോ സംഗീതവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ജോസ് ചാന്ത് വീ ക്രിയേഷന്‍സിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്.രാജശേഖറും സുപ്രീ സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷന്‍ സ്വീകന്‍സുകള്‍ ഒരുക്കിയിരിക്കുന്നത്.
** Note :
കുറിപ്പ്: പൊറിഞ്ചുമറിയം ജോസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.