ഋഷി മങ്കരയുടെ തിരക്കഥയില്‍ ഷബീര്‍ യെന സംവിധാനം ചെയ്ത മലയാള ചിത്രമാണ് പ്രശ്‌ന പരിഹാര ശാല. തന്റേടികളായ ഒരു നാല്‍വര്‍ സംഘത്തിന്റെ പ്രശ്‌ന പരിഹാരങ്ങളും പ്രണയവും മറ്റു രസകരമായ സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. അഖില്‍ പ്രഭാകര്‍,ജോവിന്‍ എബ്രഹാം,ശരത് ബാബു,സൂര്യലാല്‍ ശിവജി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൈതപ്രം ദാമോദരന്‍ മാസ്റ്ററുടെ വരികള്‍ക്ക് പ്രമോദ് ഭാസ്‌ക്കര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ടി.എസ് ബാബു ഛായാഗ്രഹണവും ഷമീര്‍ ഖാന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. കലാഭവന്‍ നവാസ്, ശിവജി ഗുരുവായൂര്‍,സ്ഫടികം ജോര്‍ജ്,ബിജുക്കുട്ടന്‍,സന്തോഷ് കീഴാറ്റൂര്‍,ഹരിശ്രീ മാര്‍ട്ടിന്‍,സാജു കൊടിയന്‍,ജയന്‍ ചേര്‍ത്തല,വെട്ടുക്കിളി പ്രകാശ്, ബാബു സ്വാമി,കിരണ്‍ രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ബ്രൈറ്റ് ഫിലിംസിന്റെ ബാനറില്‍ പ്രണവം ചന്ദ്രനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: പ്രശ്‌ന പരിഹാര ശാല എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.