പ്രശസ്ത ബഹിരാകാശ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ ആസ്പദമാക്കി ആര്‍.മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് റോക്കട്രി ദി നമ്പി എഫക്ട്. മാധവന്‍ തന്നെയാണ് ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിടുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് നടന്‍ എത്തുന്നത്.
റെഡി ടു ഫയര്‍ ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ് ആര്‍ഒ സ്‌പൈ കേസ് എന്ന നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തില്‍ 27 വയസുമുതല്‍ 75 വയസുവരെയുളള കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ആറ് രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
നമ്പി നാരായണന്റെ സംഭവബഹുലമായ ജീവിതകഥയാണ് അണിയറ പ്രവര്‍ത്തകര്‍ വെള്ളിത്തിരയില്‍ എത്തിച്ചത്. ചാരക്കേസില്‍ പ്രതിയായി മുദ്രകുത്തപ്പെട്ട നമ്പി നാരായണന് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷമായിരുന്നു നീതി ലഭിച്ചിരുന്നത്.
** Note :
കുറിപ്പ്: റോക്കട്രി ദി നമ്പി എഫക്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.