പുതുമുഖം ആര്യദേവിയെ നായകനാക്കി നിധീഷ് കെ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍. നടന്‍ ശിവജി ഗുരവായൂരിന്റെ മകന്‍ മനു ശിവജിയാണ് ചിത്രത്തിലെ നായകന്‍. ബിസിനസ്സുകാരായ മാതാപിതാക്കളുടെ മകളായ ആന്‍സി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. ശിവജി ഗുരുവായൂര്‍, ബോബന്‍ ആലുമ്മൂടന്‍, കൊച്ചുപ്രേമന്‍, ബാബുസ്വാമി, കെ പ്രവീണ്‍കുമാര്‍, അഖില്‍ കോഴിക്കോട്, മധു പട്ടത്താനം, സന്തോഷ് മാരാമണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.എഡി ഫിലിംസിന്റെ ബാനറില്‍ കെ പ്രവീണ്‍കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രണം രഞ്ജിത്ത് ശിവയും, എഡിറ്റിങ്ങ് ലിന്റോ തെസും നിര്‍വ്വഹിക്കുന്നു. ശശികല പി മേനോന്‍, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് അരുണ്‍കുമാരന്‍ ആണ് സംഗീതം നല്‍കുന്നത്.
** Note :
കുറിപ്പ്: സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.