സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍

സാഹിത്യ രൂപം

Action

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

05 Jun 2015
കഥ/ സംഭവവിവരണം

മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങിയ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമാണ് 'സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍'. തിരുപ്പാച്ചി, ശിവകാശി, തിരുപ്പതി, പഴനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത പേരരശാണ് ഈ ബിഗ് ബജറ്റ് ചിത്രം അണിയിച്ചൊരുക്കുന്നത്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അധോലോകത്തിന്റെ കഥയുമായി സാമ്രാജ്യം പ്രദര്‍ശനത്തിനെത്തിയത്. ജോമോനായിരുന്നു സംവിധായകന്‍. ആദ്യ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകന്റെ വരവാണ് രണ്ടാം ഭാഗത്തിലെ ഹൈലൈറ്റ്. പ്രകാശ് രാജ്, അര്‍ജുന്‍, മനോജ് കെ ജയന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുഹമ്മദ് ഷെഫീക്ക് ആണ് കഥയും, തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam