ജോണ്‍ എബ്രഹാമിനെ നായകനാക്കി മിലാപ് സവേരി സംവിധാനം ചെയ്ത ചിത്രമാണ് സത്യമേവ ജയതേ. മനോജ് ബാജ്ബായ്, ഐഷ ശര്‍മ, അമൃത ഖാന്‍വില്‍കര്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എമ്മയ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, നിഖില്‍ അദ്വാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിലെ ആദ്യഗാനം മണിക്കൂറുകള്‍ക്കകം ലക്ഷകണക്കിന് ആളുകളാണ് യൂടുബില്‍ കണ്ടത്. 1999ല്‍ പുറത്തിറങ്ങിയ സിര്‍ഫ് തും എന്ന ചിത്രത്തിലെ ദില്‍ബര്‍ ദില്‍ബര്‍ എന്ന ഗാനത്തിന്റെ റീമിക്‌സാണ് ഗാനം. നോറോ ഫെത്തഹിയുടെ ബെല്ലി ഡാന്‍സോടെയാണ് ഗാനം എത്തിയത്.
** Note :
കുറിപ്പ്: സത്യമേവ ജയതേ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.