നവാഗതനായ അശോക് നായര്‍ സംവിധാനം ചെയ്ത മലയാളചിത്രമാണ് സവാരി. ദിലീപ്, ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന 'സവാരി'യെന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. വര്‍ണ്യത്തില്‍ ആശങ്ക, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തികച്ചും വ്യത്യസ്ഥമായ കഥാപാത്രമാണ് ചിത്രത്തില്‍ സുരാജിന്റെത്.ചിത്രത്തില്‍ ദിലീപ് അതിഥി താരമായി എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദിലീപിന്റെ കഥാപാത്രമെന്തെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനവും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ഓപ്പണ്‍ ഐയ്‌സ് ക്രിയേഷന്‍സ്, റോയല്‍ വിഷന്‍ എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: സവാരി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.