വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി ബാലാജി ധരണീധരന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് സീതാകതി.ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് നടന്‍ എത്തുന്നത്.അയ്യ,വെറ്ററന്‍ കുമാര്‍ എന്നിവയാണ് കഥാപാത്രങ്ങളുടെ പേര്.75, 50, 30 എന്നീ വ്യത്യസ്ത പ്രായങ്ങളിലായി വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രം പറയുന്നത്.സംവിധായകന്‍ ജെ മഹേന്ദ്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അര്‍ച്ചനയാണ് ചിത്രത്തിലെ നായിക.പാര്‍വതി നായര്‍,രമ്യ നമ്പീശന്‍,ഗായത്രി,ഭഗവതി പെരുമാള്‍,സുന്ദര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഗോവിന്ദ് മേനോനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.സുധന്‍ സുന്ദരം,ഉമേഷ് ജി,ജയറാം,അരുണ്‍ വൈദ്യനാഥന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.
** Note :
കുറിപ്പ്: സീതാകതി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.