ഭാഗമതിക്ക് ശേഷം അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന പുതിയ ചിത്രമാണ് സൈലന്‍സ്.മാധവനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.തരംഗമായി മാറിയ ബ്രീത്ത് എന്ന വെബ് സീരീസിന് ശേഷം മാധവന്‍ നായകനായി എത്തുകയാണ് ഈ ചിത്രത്തിലൂടെ.ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് മാധവന്റേത്.ബ്ലു പ്ലാനറ്റ് എന്റര്‍ടെയിന്‍മെന്റ്‌സും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.പൂര്‍ണമായും അമേരിക്കയിലെ സാറ്റ്‌ലെയില്‍ ചിത്രീകരിക്കുന്ന ഇന്ത്യന്‍ ചിത്രമായിരിക്കും സൈലന്‍സ്.കൊന വെങ്കിടും ഗോപി മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്.
** Note :
കുറിപ്പ്: സൈലന്‍സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.