നരണിപ്പുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യയാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സൂഫിയായി ജയസൂര്യ എത്തുമ്പോള്‍ ബോളിവുഡ് നടി അദിതി റാവു ഹൈദരിയാണ് നായികയായി എത്തുന്നത്.
സൂഫിയുടെയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. സിദ്ധിഖ്,ഹരീഷ് കണാരന്‍,വിജയ് ബാബു,മണികണ്ഠന്‍ പട്ടാമ്പി,മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഹരി നാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒടിടി ഫ്‌ളാറ്റ് ഫോമില്‍ റിലീസ് ചെയ്ത മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് സൂഫിയും സുജാതയും.
** Note :
കുറിപ്പ്: സൂഫിയും സുജാതയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.