മുഹദ് വെമ്പായം തിരക്കഥയെഴുതി കെ സതീഷ് സംവിധാനം ചെയ്ത ചിത്രമാണ് ടു മെന്‍. ഇര്‍ഷാദ് അലി, എം.എ നിഷാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാൾ നേരിടുന്ന അവിചാരിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, സുധീര്‍ കരമന, അര്‍ഫാസ്, ബിനു പപ്പു, സോഹന്‍ സീനുലാല്‍, കൈലാഷ്, സാദിഖ്, ലെന, അനുമോള്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കിയിരിക്കുന്നു. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ടു മെന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.