ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി ഡോ.ബിജു സംവിധാനം ചെയ്ത ചിത്രമാണ് വെയില്‍ മരങ്ങള്‍. ഇരുവരും ഒന്നിക്കുന്ന നാലാമാത്തെ ചിത്രമാണിത്. സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മാസ്റ്റര്‍ ഗോവര്‍ദ്ധന്‍, മെല്‍വിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നാല് ഋതുക്കളിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ മൂന്നൂ കാലങ്ങള്‍ ഹിമാചലിലും മഴക്കാലം കേരളത്തിലുമാണ് ചിത്രീകരിച്ചത്. പട്ടണം ഷാ ചമയവും, ഡേവിഡ് മാനുവല്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത് .നിരവധി ഷെഡ്യൂളുകളിലായി വിവിധ കാലാവസ്ഥകളില്‍ ചിത്രീകരിച്ച ചിത്രം ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
സിങ്ക് സൗണ്ട് റെക്കോര്‍ഡിങ്ങും സൗണ്ട് ഡിസൈനനും ജയദേവന്‍ ചക്കടത്തും സൗണ്ട് മിക്‌സിങ്ങും പ്രമോദ് തോമസും നിര്‍വ്വഹിക്കുന്നു. എം ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം സോമ ക്രിയേഷന്‍ന്‍സിന്റെ ബാനിറില്‍ ബേബി മാത്യു സോമതീരമാണ് നിര്‍മ്മിക്കുന്നത്. മൂവി നൊമാദ്‌സ് ആണ് ചിത്രത്തിന്റെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ്.
ചിത്രത്തിന് 22ാംത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ലഭിച്ചിരുന്നു.
** Note :
കുറിപ്പ്: വെയില്‍ മരങ്ങള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.