സണ്ണി വെയിനിനെ നായകനാക്കി ഗൗതമി നായര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് വൃത്തം. കംപ്ലീറ്റ് വിമന്‍ കൂട്ടായ്മയിലാണ് ഈ സിനിമയൊരുങ്ങുന്നത്. കെഎസ് അരവിന്ദും ഡാനിയേല്‍ സയൂജ് നായറും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. ചിത്രത്തില്‍ നിവിന്‍ പോളി അതിഥി താരമായി എത്തുന്നുണ്ട്. സിനിമയില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി 20മിനുറ്റുകളോളം ആയിരിക്കും നിവിന്‍ ചിത്രത്തിലുണ്ടാവുക. വിമാനത്തിലൂടെ ശ്രദ്ധേയയായ ദുര്‍ഗ കൃഷ്ണയും ജുമ്‌നാ ഖാനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
അനൂപ് മേനോന്‍,ഷംന കാസിം, ശ്രീനിവാസന്‍,സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജേക്കബ് ഗ്രിഗറി,അനീഷ് ഗോപാലന്‍,വിനി വിശ്വലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വനിതാ സിനിമാ പ്രവര്‍ത്തകരാണ് ചിത്രത്തിനു പിന്നില്‍ കൂടുതലായും ഉളളത്. ശരണ്യ ചന്ദര്‍ ഛായാഗ്രഹണവും നേഹ എസ് നായര്‍,യക്‌സന്‍ ഗാരി പെരേര തുടങ്ങിയവര്‍ സംഗീതവും നിര്‍വ്വഹിക്കുന്നു,
** Note :
കുറിപ്പ്: വൃത്തം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.