bredcrumb

വെറുതേ അണ്ടർസ്റ്റിമേറ്റ് ചെയ്തു... മൗനി പെർ‌ഫെക്ട് വൈഫ് മെറ്റീരിയൽ‌; ഭർത്താവ് അടുത്തില്ലാത്ത വിഷമത്തിൽ താരസുന്ദരി!

By Ranjina P Mathew
| Published: Monday, March 3, 2025, 22:06 [IST]

ബോളീവുഡ് സിനിമ-ടെലിവിഷൻ സീരിയൽ മേഖലയിൽ സജീവമായ നടിയാണ് മോഡൽ കൂടിയായ മൗനി റോയ്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ നാഗിന്‍ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്.

 

മലയാളം പതിപ്പ് നാഗകന്യകയിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മൗനി. പരമ്പരയുടെ രണ്ടാംഭാഗവും ഹിറ്റായിരുന്നു. മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്. രണ്ട് വർ‌ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. 

 

 

Actress Mouni Roy
1/6

ബോളിവുഡ് നടിമാരുടെ പ്രണയത്തിനും ദാമ്പത്യ ജീവിതത്തിനും വലിയ ആയുസ്സില്ലെന്ന് പൊതുവെ ആരാധകർക്കിടയിൽ ഒരു തോന്നലുണ്ട്. അതിന് കാരണം മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുള്ള പ്രണയ തകർച്ചകളും വിവാഹമോചനങ്ങളുമായിരുന്നു.
Actress Mouni Roy
2/6

അതുകൊണ്ട് തന്നെ മൗനി-സൂരജ് ദാമ്പത്യത്തിനും വലിയ ആയുസ് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ദാമ്പത്യം മൂന്നാം വർഷത്തിലേക്ക് കടന്നിട്ടും അതിതീവ്രമായി പ്രണയിച്ച് മുന്നോട്ട് പോവുകയാണ് മൗ‌നിയും സൂരജും. ഇപ്പോഴിതാ ഭർത്താവിനെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമത്തിലാണ് താരം.
Actress Mouni Roy
3/6

ജോലിയുടെ ഭാ​ഗമായി രണ്ടുപേരും രണ്ട് രാജ്യത്താണുള്ളത്. അതുകൊണ്ട് തന്നെ വല്ലപ്പോഴും മാത്രമാണ് കാണാനും ഒരുമിച്ച് ഇരിക്കാനും കഴിയുന്നത്. വ്യത്യസ്ത രാജ്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുമ്പോൾ എനിക്ക് എന്റെ ഭർത്താവിനെ മിസ്സ് ചെയ്യുന്നു. ഞങ്ങളുടെ ഈ ഫോട്ടോകൾ എനിക്ക് വളരെ ഇഷ്ടമാണ് എന്നാണ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മൗനി കുറിച്ചത്.
Actress Mouni Roy
4/6

മിസ് യു നമ്പി എന്നുള്ള ഹാഷ്ടാ​ഗും ഫോട്ടോയ്ക്കൊപ്പം മൗനി ചേർത്തിട്ടുണ്ട്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ രണ്ടുപേരും പെർഫെക്ട് മാച്ചാണെന്നാണ് കമന്റുകൾ ഏറെയും. മൗനി പെർ‌ഫെക്ട് വൈഫ് മെറ്റീരിയലാണെന്നും രണ്ടുപേരുടെയും കപ്പിൾ ഫോട്ടോസ് മനോഹരമാണെന്നും കമന്റുകളുണ്ട്.
Actress Mouni Roy
5/6

താൻ വളരെ റൊമാന്റിക്കായ വ്യക്തിയാണെന്ന് മൗനി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭർത്താവ് അടുത്തില്ലാത്തത് മൗനിയെ വിഷമിപ്പിക്കുമെന്നത് തീർച്ച. അഞ്ച് വർഷത്തോളമായി സൂരജിനും എനിക്കും പരസ്പരം അറിയാം. സ്വാഭാവികമായാണ് പ്രണയത്തിലായത്.
Actress Mouni Roy
6/6

സാധാരണ പയ്യൻ ഒരു പെൺ‌കുട്ടിയെ കണ്ട് മുട്ടുന്നത് പോലെയായിരുന്നു എന്നാണ് പ്രണയ കഥ വെളിപ്പെടുത്തി മൗനി ഒരിക്കൽ പറഞ്ഞത്. 2019 ലാണ് മൗനിയും സൂരജ് നമ്പ്യാര്യം പ്രണയത്തിലാകുന്നത്. ദുബായിലാണ് സൂരജ് നമ്പ്യാരും കുടുംബവും താമസിക്കുന്നത്.
X