By
Abhinand Chandran
| Published: Saturday, March 1, 2025, 22:30 [IST]
താരങ്ങളുടെ മക്കളുടെ മാത്രം ഇൻഡട്രിയായി മാറുകയാണ് ബോളിവുഡെന്ന വിമർശനം കഴിഞ്ഞ കുറേ വർഷങ്ങളായി പ്രേക്ഷകർക്കുണ്ട്. പ്രമുഖ താരങ്ങളുടെ മക്കൾ ഒന്നിന് പിറകെ ഒന്നായി സിനിമയിൽ അരങ്ങേറ്റം നടത്തുകയാണ്. ഈ നിരയിലേക്ക് വരുന്ന പുതിയ ആളാണ് ഇബ്രാഹിം അലി ഖാൻ. നടൻ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും ഇളയ മകൻ. നദാനിയാൻ എന്ന സിനിമയിലൂടെയാണ് ഇബ്രാഹിം തുടക്കം കുറിക്കുന്നത്. ശ്രീദേവിയുടെ മകൾ ഖുശി കപൂറാണ് ചിത്രത്തിലെ നായിക.
1/5
സെയ്ഫിന്റെ കാർബൺ കോപ്പി, അച്ഛനെ പോലെ രസികൻ; താരപുത്രൻ വരുന്നത് വിജയത്തിനോ ട്രോളിനോ? | Saif Ali Khan's Son Ibrahim Ali Khan To Debut In Bollywood; Here Is The Photos Of The Star Kid - Filmibeat Malayalam
/photos/feature/saif-ali-khan-s-son-ibrahim-ali-khan-to-debut-in-bollywood-here-is-photos-of-star-kid-fb101106.html
ഇബ്രാഹിം അലി ഖാന് സിനിമയിൽ തിളങ്ങാനാകുമോ എന്ന ചോദ്യം പലർക്കുമുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഇബ്രാഹിം അലി ഖാന്റെ ചേച്ചി സാറ അലി ഖാൻ സിനിമാ രംഗത്തക്ക് കടന്ന് വന്നത്.
2/5
സെയ്ഫിന്റെ കാർബൺ കോപ്പി, അച്ഛനെ പോലെ രസികൻ; താരപുത്രൻ വരുന്നത് വിജയത്തിനോ ട്രോളിനോ? | Saif Ali Khan's Son Ibrahim Ali Khan To Debut In Bollywood; Here Is The Photos Of The Star Kid - Filmibeat Malayalam
/photos/feature/saif-ali-khan-s-son-ibrahim-ali-khan-to-debut-in-bollywood-here-is-photos-of-star-kid-fb101106.html#photos-1
എന്നാൽ സാറയെ കാത്തിരുന്നത് ട്രോളുകളാണ്. സാറയുടെ അഭിനയം പോരെന്ന വിമർശനം ശക്തമാണ്. 2018 ൽ കേദർനാഥ് എന്ന സിനിമയിലൂടെയാണ് സാറ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സമ്മിശ്ര പ്രതികരമാണ് ചിത്രത്തിന് ലഭിച്ചത്.
3/5
സെയ്ഫിന്റെ കാർബൺ കോപ്പി, അച്ഛനെ പോലെ രസികൻ; താരപുത്രൻ വരുന്നത് വിജയത്തിനോ ട്രോളിനോ? | Saif Ali Khan's Son Ibrahim Ali Khan To Debut In Bollywood; Here Is The Photos Of The Star Kid - Filmibeat Malayalam
/photos/feature/saif-ali-khan-s-son-ibrahim-ali-khan-to-debut-in-bollywood-here-is-photos-of-star-kid-fb101106.html#photos-2
പിന്നീടിങ്ങോട്ട് തുടരെ സിനിമകൾ സാറ ചെയ്തു. എന്നാൽ ഒരു സിനിമയിലെ പ്രകടനം പോലും പ്രേക്ഷകർ സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ഇബ്രാഹിമിന്റെ കടന്ന് വരവ്.
4/5
സെയ്ഫിന്റെ കാർബൺ കോപ്പി, അച്ഛനെ പോലെ രസികൻ; താരപുത്രൻ വരുന്നത് വിജയത്തിനോ ട്രോളിനോ? | Saif Ali Khan's Son Ibrahim Ali Khan To Debut In Bollywood; Here Is The Photos Of The Star Kid - Filmibeat Malayalam
/photos/feature/saif-ali-khan-s-son-ibrahim-ali-khan-to-debut-in-bollywood-here-is-photos-of-star-kid-fb101106.html#photos-3
ഇതിനോടകം സോഷ്യൽ മീഡിയയിലെ താരമായി ഇബ്രാഹിം അലി ഖാൻ മാറിയിട്ടുണ്ട്. ആദ്യ സിനിമ വരുന്നതിന് മുമ്പേ തന്നെ പരസ്യങ്ങളിൽ മുഖം കാണിച്ചു. 13 ലക്ഷത്തോളം പേർ ഇബ്രാഹിം അലി ഖാനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
5/5
സെയ്ഫിന്റെ കാർബൺ കോപ്പി, അച്ഛനെ പോലെ രസികൻ; താരപുത്രൻ വരുന്നത് വിജയത്തിനോ ട്രോളിനോ? | Saif Ali Khan's Son Ibrahim Ali Khan To Debut In Bollywood; Here Is The Photos Of The Star Kid - Filmibeat Malayalam
/photos/feature/saif-ali-khan-s-son-ibrahim-ali-khan-to-debut-in-bollywood-here-is-photos-of-star-kid-fb101106.html#photos-4
പിതാവ് സെയ്ഫ് അലി ഖാനും അമ്മ അമൃത സിംഗിനും അഭിനയ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. സെയ്ഫിന്റെ അതേ മുഖച്ഛായയാണ് ഇബ്രാഹിമിന്. പിതാവിനെ പോലെ രസികനാണ് മകനുമെന്ന് പാപ്പരാസി വീഡിയോകൾ കാണുന്നവർ അഭിപ്രായപ്പെടാറുണ്ട്.